പ്രളയത്തിന് ശേഷം പകര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നടന്നു. തിപ്പിലശ്ശേരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപാലകൃഷ്ണന്‍ സാറിന്‍റേയും അസിസ്റ്റന്‍റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് സാറിന്‍റേയും നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. എലിപ്പനിയെ കുറിച്ചും കിണര്‍ വൃത്തി ആക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും പരിസരം വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും വിശദമായി ക്ലാസ്സ് എടുത്തു. ക്ലാസ്സിനെതുടര്‍ന്ന്‍ അധ്യാപകവിദ്യാർത്ഥികൾ കോളേജിന്‍റെ പരിസരം വൃത്തിയാക്കി.










No comments:
Post a Comment