Mar Osthatheos Institute of Teacher Education (MOITE) is a Teacher Training Institute.
Wednesday, 8 March 2023
പരിസര പഠന ശില്പശാല നടത്തി
2022 - 24 ബാച്ച് അധ്യാപക വിദ്യാർത്ഥികൾക്കായുള്ള മലയാളം ശില്പശാല 2023 മാർച്ച് എട്ടാം തിയതി നടത്തി. സ്ഥാപനത്തിലെ അധ്യാപക പരിശീലകരായ നിവേദും അശ്വിനിയും ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു. രാവിലെ 9.30ന് തുടങ്ങിയ ശില്പശാല വൈകിട്ട് നാലുമണിയോടുകൂടിയാണ് അവസാനിച്ചത്. ശില്പശാലയിൽ അധ്യാപക വിദ്യാർത്ഥികൾ പലതരം ചാർട്ടുകളും ചാർട്ടുകളും, പരിസര പഠന പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധതരം ഉൽപ്പന്നങ്ങളും നിർമ്മിച്ചു.
Tuesday, 7 March 2023
മലയാള ശിൽപ്പശാല നടത്തി
2022 - 24 ബാച്ച് അധ്യാപക വിദ്യാർത്ഥികൾക്കായുള്ള മലയാളം ശില്പശാല 2023 മാർച്ച് ഏഴാം തീയതി നടത്തി. റിസോഴ്സ് പേഴ്സണായ സൗമ്യ യോടൊപ്പം
സ്ഥാപനത്തിലെ അധ്യാപക പരിശീലകയായ മീരയും ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു. രാവിലെ 9.30ന് തുടങ്ങിയ ശില്പശാല വൈകിട്ട് നാലുമണിയോടുകൂടിയാണ് അവസാനിച്ചത്. ശില്പശാലയിൽ അധ്യാപക വിദ്യാർത്ഥികൾ പലതരം മലയാളം ചാർട്ടുകളും, മലയാളം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധതരം ഉൽപ്പന്നങ്ങളും നിർമ്മിച്ചു.
Monday, 6 March 2023
ചീര വിളവെടുപ്പ്
സ്ഥാപനത്തിൽ കൃഷി ചെയ്ത ചീരയുടെ വിളവെടുപ്പ് മാർച്ച് 6 ന് നടന്നു. അധ്യാപക വിദ്യാർത്ഥികളും, അധ്യാപക പരിശീലകരും സ്ഥാപനത്തിലെ മറ്റ് അംഗങ്ങളും ചേർന്നാണ് വിളവെടുപ്പ് നടത്തിയത്. ചുവന്ന ചീര ഇനത്തിൽപ്പെട്ട കൃഷ്ണശ്രീ ആണ് സ്ഥാപനത്തിലെ കൃഷി തോട്ടത്തിൽ നട്ടിരുന്നത്.
കല വിദ്യാഭ്യാസ ശില്പശാല നടത്തി
2022 - 24 ബാച്ച് അധ്യാപക വിദ്യാർത്ഥികൾക്കായുള്ള കല വിദ്യാഭ്യാസ ശില്പശാല 2023 മാർച്ച് ആറാം തീയതി നടത്തി. സ്ഥാപനത്തിലെ അധ്യാപക പരിശീലകയായ മീര ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു. രാവിലെ 9.30ന് തുടങ്ങിയ ശില്പശാല വൈകിട്ട് നാലുമണിയോടുകൂടിയാണ് അവസാനിച്ചത്. ശില്പശാലയിൽ അധ്യാപക വിദ്യാർത്ഥികൾ കല വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ഉൾപ്പെട്ട വിവിധതരം ഉൽപ്പന്നങ്ങൾ നിർമ്മിച്ചു.
Friday, 3 March 2023
മരച്ചീനി /കൊള്ളി വിളവെടുപ്പ്
MOITE യിൽ കൃഷി ചെയ്ത മരച്ചീനി/കൊള്ളി വിളവെടുപ്പ് തുടരുന്നു... മരച്ചീനി മലയാളികളുടെ പ്രിയപ്പെട്ട ഒരു കിഴങ്ങുവർഗ്ഗമാണ്. പല പ്രദേശങ്ങളിൽ മരച്ചീനി. കപ്പക്കിഴങ്ങ്, പൂളക്കിഴങ്ങ്, ചീനി, കപ്പ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ശ്രീവിജയ ഇനത്തിൽപ്പെട്ട മരച്ചീനി ആണ് നട്ടിരുന്നത്. കമ്പുകൾ നട്ട് അഞ്ചുമാസത്തോളമായ മരച്ചീനി ഫെബ്രുവരി പകുതി മുതൽ വിളവെടുപ്പ് തുടങ്ങിയിരുന്നു.
പ്രവൃത്തിവിദ്യാഭ്യാസ ശിൽപ്പശാല നടത്തി
2022 - 24 ബാച്ച് അധ്യാപക വിദ്യാർത്ഥികൾക്കായുള്ള പ്രവൃത്തി വിദ്യാഭ്യാസ ശില്പശാല 2023 മാർച്ച് മുന്നാം തീയതി നടത്തി. സ്ഥാപനത്തിലെ അധ്യാപക പരിശീലകയായ ബിൻ്റു ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു. രാവിലെ 9 30ന് തുടങ്ങിയ ശില്പശാല വൈകിട്ട് നാലുമണിയോടുകൂടിയാണ് അവസാനിച്ചത്. ശില്പശാലയിൽ അധ്യാപക വിദ്യാർത്ഥികൾ പ്രവൃത്തി വിദ്യാഭ്യാസത്തിന്റെ 7 മേഖലകളിലും ഉൾപ്പെട്ട വിവിധതരം ഉൽപ്പന്നങ്ങൾ നിർമ്മിച്ചു.
Thursday, 2 March 2023
ഗണിത ശില്പശാല നടത്തി
2022 - 24 ബാച്ച് അധ്യാപക വിദ്യാർത്ഥികൾക്കായുള്ള ഗണിത ശില്പശാല 2023 മാർച്ച് രണ്ടാം തീയതി നടത്തി. സ്ഥാപനത്തിലെ അധ്യാപക പരിശീലകയായ ബിൻ്റു ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു. രാവിലെ 9 30ന് തുടങ്ങിയ ശില്പശാല വൈകിട്ട് നാലുമണിയോടുകൂടിയാണ് അവസാനിച്ചത്.
Wednesday, 1 March 2023
ചാർട്ട് ശില്പശാല നടത്തി
ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള ഇംഗ്ലീഷ് ചാർട്ട് എഴുത്ത് ശില്പശാല 2023 മാർച്ച് ഒന്നാം തീയതി നടത്തി. രാവിലെ 10.20ന് വർക്ക് ഷോപ്പ് ആരംഭിച്ചു. സ്ഥാപനത്തിലെ അധ്യാപക പരിശീലകരായ റെമി, നിവേദ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു. ശില്പശാലയിൽ അധ്യാപക വിദ്യാർത്ഥികൾ പലതരം ചാർട്ടുകൾ നിർമ്മിച്ചു. 4 മണിയോടുകൂടി ശില്പശാല അവസാനിച്ചു.
Subscribe to:
Posts (Atom)