Saturday, 19 November 2022

സാമൂഹിക തിന്മകൾക്കെതിരായുള്ള സെമിനാറിൽ പങ്കെടുത്തു

സാമൂഹിക തിന്മകൾക്കെതിരായുള്ള സെമിനാറിൽ പങ്കെടുത്തു. ലഹരിയുടെ വഴികളിൽ വീണുപോവാതെ മൂല്യബോധമുള്ള ഒരു യുവതലമുറയെ കെട്ടിപ്പടുക്കുക എന്ന ആശയം മുറുകെ പിടിച്ചു കൊണ്ട് അക്കിക്കാവിൽ നടത്തിയ ഈ സെമിനാർ കുന്നംകുളം എസിപി ടി. എ. സിനോജ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്ന രണ്ടുകോടി ഗോളടിക്കുന്ന പരിപാടിയുടെ ഭാഗമായി എ സി പി ഗോൾ അടിച്ചു. 
റിട്ടേർഡ് ഡിവൈഎസ്പി കെ പി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി വയനാട് മുക്തി ഡിഅഡിക്ഷൻ സെൻറർ അവതരിപ്പിച്ച തെരുവുനാടകം വളരെ അധ്യാപക വിദ്യാർത്ഥികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. സ്ഥാപനത്തിലെ അധ്യാപക വിദ്യാർത്ഥികളും അധ്യാപക പരിശീലകരും പങ്കെടുത്തു.

https://youtu.be/QJ6Qkhjqdn4?t=469

ദീനബന്ധു വൃദ്ധ സദനം സന്ദർശിച്ചു

2022-2024 ബാച്ച് ഡി.എൽ.എഡ്. അദ്ധ്യാപക വിദ്യാർത്ഥികൾ ദീനബന്ധു വൃദ്ധസദനം 2022 നവംബർ 18 ന് സന്ദർശനം നടത്തി. 

Monday, 14 November 2022

ശിശുദിനം ആഘോഷിച്ചു

രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചുകൊണ്ട് ശിശുദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. D.El.Ed. 2022-24 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾ ആണ് ദിനാചരണം സംഘടിപ്പിച്ചത്. നെഹ്റുവിൻ്റെ വിവിധ വിദ്യാഭ്യാസ ആശയങ്ങളെ കുറിച്ചും പ്രസംഗങ്ങളും ചർച്ചയും നടന്നു. സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന പഴയ വിദ്യാഭ്യാസ രീതികളെ കുറിച്ചും അവ തുടച്ചുനീക്കുന്നതിൽ അധ്യാപകർവഹിക്കേണ്ട പങ്കിനെ കുറിച്ചും ഉള്ള ചൂടേറിയ ചർച്ചകൾക്ക് സാക്ഷ്യം കുറിച്ചു. ദിനാചരണത്തടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും, സ്ലൈഡ് പ്രദർശനങ്ങളും, ക്വിസ് മത്സരങ്ങളും, ഉണ്ടായി. ദിനാചരണത്തിൽ എല്ലാ അധ്യാപകരും, അധ്യാപക വിദ്യാർത്ഥികളും പങ്കെടുത്തു.




Thursday, 10 November 2022

ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു

ദേശീയ വിദ്യാഭ്യാസ ദിനം 2022 നവംബർ 11 ന് ആചരിച്ചു. D.El.Ed. 2022-24 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾ ആണ് ദിനാചരണം സംഘടിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൽകലാം ആസാദ് വിദ്യാഭ്യാസ രംഗത്ത് നൽകിയ നടത്തിയ സംഭാവനകളെ കുറിച്ചും, വിവിധ വിദ്യാഭ്യാസ ആശയങ്ങളെ കുറിച്ചും പ്രസംഗങ്ങളും ചർച്ചയും നടന്നു. സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന പഴയ വിദ്യാഭ്യാസ രീതികളെ കുറിച്ചും അവ തുടച്ചുനീക്കുന്നതിൽ അധ്യാപകർവഹിക്കേണ്ട പങ്കിനെ കുറിച്ചും ഉള്ള ചൂടേറിയ ചർച്ചകൾക്ക് സാക്ഷ്യം കുറിച്ചു. ദിനാചരണത്തടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും സ്ലൈഡ് പ്രദർശനങ്ങളും ഉണ്ടായി. ദേശീയ വിദ്യാഭ്യാസ നയം 2020, KCF 2022 എന്നിവ ചർച്ച ചെയ്യപ്പെട്ടു. ദിനാചരണത്തിൽ എല്ലാ അധ്യാപകരും, അധ്യാപക വിദ്യാർത്ഥികളും പങ്കെടുത്തു.


ലോക ശാസ്ത്ര ദിനം ആചരിച്ചു

ലോക ശാസ്ത്ര ദിനം 2022 നവംബർ 10 ന് ആചരിച്ചു. D.El.Ed. 2022-24 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾ ആണ് ദിനാചരണം സങ്കടിപ്പിച്ചത്. ശാസ്ത്രത്തെ കുറിച്ചും, അതിൻ്റെ സ്വഭാവത്തെ കുറിച്ചും, വിവിധ ശാസ്ത്ര ശാഖകളെ കുറിച്ചും പ്രസംഗങ്ങളും ചർച്ചയും നടന്നു. സമൂഹത്തിൽ നിന്നും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും കുറിച്ചും അവ തുടച്ചുനീക്കുന്നതിൽ അധ്യാപകർവഹിക്കേണ്ട പങ്കിനെ കുറിച്ചും ഉള്ള ചൂടേറിയ ചർച്ചകൾക്ക് സാക്ഷ്യം കുറിച്ചു. ദിനാചരണത്തടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും സ്ലൈഡ് പ്രദർശനങ്ങളും ഉണ്ടായി. ദിനാചരണത്തിൽ എല്ലാ അധ്യാപകരും പങ്കെടുത്തു.


Wednesday, 9 November 2022

ക്യാൻസർ ബോധവൽകരണ ദിനം ആചരിച്ചു.

ക്യാൻസർ ബോധവൽകരണ ദിനം 2022 നവംബർ 07 ന് ആചരിച്ചു. D.El.Ed. 2022-24 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾ ആണ് ദിനാചരണം സങ്കടിപ്പിച്ചത്. ക്യാൻസറിനെ കുറിച്ചും, അതിൻ്റെ ഭീകരതയെ കുറിച്ചും, വിവിധ രൂപങ്ങളെ കുറിച്ചും പ്രസംഗങ്ങളും ചർച്ചയും നടന്നു. ദിനാചരണത്തടനുബന്ധിച്ച് രണ്ട് പോസ്റ്റർ പ്രദർശനങ്ങൾ ഉണ്ടായി. ദിനാചരണത്തിൽ എല്ലാ അധ്യാപകരും പങ്കെടുത്തു.

ലോക സുനാമി ബോധവത്ക്കരണ ദിനം ആചരിച്ചു

സുനാമി ബോധവൽകരണ ദിനം നവംബർ 05 2022 ന് ആചരിച്ചു. D.El.Ed. 2022-24 ബാച്ച് ആണ് ദിനാചരണം സംഘടിപ്പിച്ചത്. പ്രാർത്ഥനയോടെ തുടങ്ങിയ ദിനാചരണത്തിൽ സുനാമിയെ കുറിച്ചും അതിൻ്റെ ഭീകരതയെ കുറിച്ചും വിവിധ രൂപങ്ങളെ കുറിച്ചും പ്രഹര ശേഷിയെ കുറിച്ചും പ്രസംഗങ്ങളും ചർച്ചയും നടന്നു. ദിനാചരണത്തടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം ഉണ്ടായി. ദിനാചരണത്തിൽ എല്ലാ അധ്യാപകരും പങ്കെടുത്തു.