Monday, 7 September 2020

അധ്യാപക ദിനം ആഘോഷിച്ചു





അധ്യാപകദിനം ഓൺലൈൻ മാധ്യമങ്ങളിലൂടെ സെപ്റ്റംബർ അഞ്ചിന് വിപുലമായ പരിപാടികളോടെ Sep 5 ആഘോഷിച്ചു. പൂർണ്ണമായും അധ്യാപക വിദ്യാർഥികൾ നേതൃത്വം നൽകിയ ഈ പരിപാടി രാവിലെ 11 മണിക്ക് ആയിരുന്നു ആരംഭിച്ചത്.


Thursday, 3 September 2020

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഓൺലൈൻ മാധ്യമത്തിലൂടെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനം ആഘോഷിച്ചു. അധ്യാപക വിദ്യാർത്ഥികൾ എല്ലാവരും സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്തു.  മൊത്തം 25 ഓളം പരിപാടികൾ അടങ്ങിയ വിപുലമായ ആഘോഷമായിരുന്നു ഞങ്ങളുടെ അധ്യാപക വിദ്യാർഥികൾ ഇന്നലെ കാഴ്ചവച്ചത്. പൂർണ്ണമായും അധ്യാപക വിദ്യാർത്ഥികൾ തന്നെ മുൻകൈയ്യെടുത്ത് നടത്തിയ പ്രോഗ്രാമായിരുന്നു, അധ്യാപകർ അതിൽ ഇടപെട്ടിട്ടില്ല. അധ്യാപക വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച 12 ഓളം വീഡിയോകളും, ഇന്റർനെറ്റിലെ വിവിധ സങ്കേതങ്ങളും (Pear Deck 🍐, different quiz platforms, e-magazine, Presentations, etc)  ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രോഗ്രാം വളരെനേരം നീണ്ട് നിന്നപ്പോൾ, ഒരൊറ്റ അധ്യാപക-വിദ്യാർഥി പോലും ആഘോഷങ്ങളിൽ നിന്നും പിന്മാറിയില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇന്നലെ ഇതെല്ലാം പ്രകാശനം ചെയ്യാനായി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി. 


Mar Osthatheos ITE

https://www.youtube.com/channel/UCz1iPqaEkxQ4VdA_mDmuRMA


ഓണം ആഘോഷിച്ചു

 

കോവിഡ് എന്ന മഹാമാരി പടർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത്, വിദ്യാഭ്യാസം പൂർണമായി ഓൺലൈൻ മാധ്യമങ്ങളിലേക്ക് ചെക്കേറിയപ്പോളും, ഓണം ഓൺലൈൻ മാധ്യമങ്ങളിലൂടെ ആഘോഷിച്ചു. ഓഗസ്റ്റ് ഒറ്റ വ്യക്തി എട്ടാം തീയതി ആയിരുന്നു ഓണാഘോഷങ്ങൾ സംഘടിപ്പിച്ചത്. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായിത്തന്നെ ഓൺലൈൻ മാധ്യമങ്ങളുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.


ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും ക്രിട്ടിസിസം ക്ലാസ്സുകളും എടുത്തു



ഓഗസ്റ്റ് 18, 20 തീയതികളിലായി ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും, ഓഗസ്റ്റ് 26, 27 തീയതികളിലായി അധ്യാപക വിദ്യാർത്ഥികളുടെ ക്രിട്ടിസിസം ക്ലാസ്സുകളും എടുത്തു. കൊറോണാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് രണ്ടു ദിവസം അധ്യാപകർ കോളേജിൽ ഒത്തുചേരുകയും അഞ്ച് അധ്യാപകരും ചേർന്ന് ഡെമോൺസ്ട്രേഷൻ ക്ലാസുകൾ Live ആയി ചെയ്യാൻ തയ്യാറാവുകയും ആണ് ചെയ്തത്. ഡെമോൺസ്ട്രേഷൻ ക്ലാസുകൾക്ക് ശേഷം ഓഗസ്റ്റ് 26, 27 തീയതികളിലായി അധ്യാപക വിദ്യാർത്ഥികൾ ക്രിട്ടിസിസം ക്ലാസുകൾ എടുത്തു.
 
 


Sunday, 15 March 2020

ഓൺലൈൻ പരീക്ഷ നടത്തി.

    കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്ന് ഈ സാഹചര്യത്തിൽ അതിൽ കേരള സർക്കാരിൻറെ നിർദ്ദേശമനുസരിച്ച് കോളേജിലെ ക്ലാസുകൾ തൽക്കാലത്തേക്ക് നിർത്തിവെക്കേണ്ട സാഹചര്യം വന്നപ്പോൾ അധ്യാപകർ വിദ്യാർത്ഥികൾക്കായുള്ള പരീക്ഷകൾ ഓൺലൈൻ ആയി നടത്തിയാലോ എന്നുള്ള ഒരു ആശയം മുന്നോട്ടു വന്നത്. തുടർന്ന് നിവേദ് സാറിന്റെ നേതൃത്വത്തിൽ മാർച്ച് 11 12 ദിവസങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിൽ ഓരോ പരീക്ഷകളും മാർച്ച് 13 രാത്രി എട്ടുമണിക്ക് ശാസ്ത്ര വിഷയത്തിൽ ഉള്ള ഓൺലൈൻ പരീക്ഷയും വിജയകരമായി നടത്തി. അധ്യാപക വിദ്യാർത്ഥികൾക്ക് എല്ലാവർക്കും വളരെ താല്പര്യത്തോടു കൂടിയും സമയബന്ധിതമായും പരീക്ഷ എഴുതുകയും ചെയ്തു. എല്ലാവർക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു. ഇതുപോലുള്ള പരീക്ഷകൾ ഇനിയും നടത്താമെന്ന് ഇതിലൂടെ എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു

Saturday, 14 March 2020

ഐ.സി.ടി. ശില്പശാല നടത്തി

  ഐ.സി.ടി. പ്രായോഗിക പരീക്ഷയുടെ മുന്നോടിയായി നിവേദ് സാറിന്റെ നേതൃത്വത്തിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായുള്ള ഐ.സി.ടി. ശില്പശാല ആണ് മാർച്ച് 9, 10 ദിവസങ്ങളിലായി നടത്തിയത്. മുൻപു നടന്ന ഐ.സി.ടി. ശില്പശാലകളുടെ തുടർച്ചയായാണ് ഈ ശില്പശാല നടത്തിയത്. ശിൽപ്പശാലയിൽ Libre Office Writer, Presentation Software, Spreadsheet, Image Editing, Audio Editing, Video Editing, Educational Software (Geogebra, PhET, Marble) എന്നിവ വിശദമായി നിവേദ് സാർ ക്ലാസെടുത്തു കൊടുത്തു. രണ്ടാം സെമസ്റ്ററിലെ എല്ലാ അധ്യാപക വിദ്യാർത്ഥികളും ശിൽപ്പശാലയിൽ പങ്കെടുക്കുകയും എല്ലാ സോഫ്റ്റ്‌വെയറുകളിലും പരിജ്ഞാനം നേടുകയും ചെയ്തു.

Thursday, 5 March 2020

English Fest Conducted

  English Fest conducted on 06/03/2020. Second year Teacher students conducted English fest with various programs. that was a good experience to first year teacher students.







കലോത്സവം ആഘോഷിച്ചു

2019-2020 വർഷത്തെ കലോത്സവം 2020 ഫെബ്രുവരി 28, 29, മാർച്ച് 1, 2 ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്റ്റേജിതര മത്സരങ്ങൾ 2020 ഫെബ്രുവരി 28, 29, മാർച്ച് 1 തീയതികളിലായും, സ്റ്റേജ് മത്സരങ്ങൾ 2020 മാർച്ച് 1 നും നടത്തി




Wednesday, 26 February 2020

പ്രദർശനം ആരംഭിച്ചു


  ശിൽപ്പശാലയിൽ അധ്യാപക വിദ്യാർത്ഥികൾ നിർമ്മിച്ച പഠനോപകരണങ്ങളും കൗശല വസ്തുക്കളും മറ്റു സാധനങ്ങളും പ്രദർശനത്തിനായി തുറന്നു കൊടുത്തു. 26/02/2020 മുതലാണ് പ്രദർശനം തുടങ്ങിയത്. വി.എച്ച്.എസ്.എസ് യു.പി. വിഭാഗം വിദ്യാർത്ഥികളാണ് പ്രധാനമായും പ്രദർശനം കാണുവാനായി വന്നത്.









ഇംഗ്ലീഷ് മേള നടത്തി

   2019 - 2020 അദ്ധ്യയനവർഷത്തെ ഇംഗ്ലീഷ് മേള ഇംഗ്ലീഷ് അധ്യാപികയായ റെമി മിസ്സിന്റെ നേതൃത്വത്തിൽ 25/02/2020 ന് വളരെ വിപുലമായ രീതിയിൽ നടത്തി. കോളേജിലെ എല്ലാ അധ്യാപക വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഇതിൽ പങ്കുകൊണ്ടു. നിരവധി ഇംഗ്ലീഷ് പഠന ഉപകരണങ്ങൾ ഇംഗ്ലീഷ് മേളയിൽ നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.

Monday, 24 February 2020

കലാ വിദ്യാഭ്യാസ മേള നടത്തി

   2019 - 2020 അദ്ധ്യയനവർഷത്തെ കലാ വിദ്യാഭ്യാസ മേള കലാ വിദ്യാഭ്യാസ അധ്യാപികയായ രേഷ്മ മിസ്സിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ നടത്തി. കോളേജിലെ എല്ലാ അധ്യാപക വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഇതിൽ പങ്കുകൊണ്ടു. നിരവധി കലാ വിദ്യാഭ്യാസ പഠന ഉപകരണങ്ങൾ കലാ വിദ്യാഭ്യാസ മേളയിൽ നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.

Sunday, 23 February 2020

പ്രവർത്തിപരിചയ മേള നടത്തി

  2019 - 2020 അദ്ധ്യയനവർഷത്തെ പ്രവർത്തിപരിചയ മേള പ്രവർത്തിപരിചയ അധ്യാപികയായ ജിൻസി മിസ്സിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ നടത്തി. കോളേജിലെ എല്ലാ അധ്യാപക വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഇതിൽ പങ്കുകൊണ്ടു. നിരവധി പ്രവർത്തിപരിചയ പഠന ഉപകരണങ്ങൾ പ്രവർത്തി പരിചയ മേളയിൽ നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു. 

Thursday, 20 February 2020

മലയാളം മേള നടത്തി

2019-2020 അദ്ധ്യയനവർഷത്തെ മലയാളം മേള ശാസ്ത്ര അധ്യാപികയായ രേഷ്മ മിസ്സിന്റെ നേതൃത്വത്തിൽ വളരെ നന്നായി നടത്തി. കോളേജിലെ എല്ലാ അധ്യാപക വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഇതിൽ പങ്കുകൊണ്ടു. നിരവധി മലയാളം പഠന ഉപകരണങ്ങൾ മലയാളം മേളയിൽ നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.




Wednesday, 19 February 2020

ഗണിത ശാസ്ത്ര മേള നടത്തി

2019-2020 അദ്ധ്യയനവർഷത്തെ ഗണിത ശാസ്ത്ര മേള ശാസ്ത്ര അധ്യാപകനായ നിവേദ് സാറിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ നടത്തി. കോളേജിലെ എല്ലാ അധ്യാപക വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഇതിൽ പങ്കുകൊണ്ടു. നിരവധി സാമൂഹ്യ ഗണിത പഠന ഉപകരണങ്ങൾ ഗണിത ശാസ്ത്രമേളയിൽ നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.



Tuesday, 18 February 2020

സാമൂഹ്യ ശാസ്ത്ര മേള നടത്തി



  2019-2020 അദ്ധ്യയനവർഷത്തെ സാമൂഹ്യ ശാസ്ത്ര മേള ശാസ്ത്ര അധ്യാപികയായ ജിൻസി മിസ്സിന്റെ നേതൃത്വത്തിൽ വളരെ നന്നായി നടത്തി. കോളേജിലെ എല്ലാ അധ്യാപക വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഇതിൽ പങ്കുകൊണ്ടു. നിരവധി സാമൂഹ്യ ശാസ്ത്ര പഠന ഉപകരണങ്ങൾ സാമൂഹ്യ ശാസ്ത്രമേളയിൽ നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു.


                                         


Monday, 17 February 2020

ശാസ്ത്ര മേള നടത്തി

  2019 - 2020 അദ്ധ്യയനവർഷത്തെ ശാസ്ത്ര മേള ശാസ്ത്ര അധ്യാപകനായ നിവേദ് സാറിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി നടത്തി. കോളേജിലെ എല്ലാ അധ്യാപക വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഇതിൽ പങ്കുകൊണ്ടു. നിരവധി ശാസ്ത്ര ഉപകരണങ്ങളും പരീക്ഷണങ്ങളും പഠന സാമഗ്രികളും ശാസ്ത്രമേളയിൽ നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു. ആദ്യവർഷ അധ്യാപക വിദ്യാർഥി വിദ്യാർഥിനികൾക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു.







Sunday, 2 February 2020

റിപ്പബ്ലിക് ദിനം ആചരിച്ചു

MOITE യിൽ റിപ്പബ്ലിക് ദിനം ആചരിച്ചു. അധ്യാപക വിദ്യാർത്ഥികൾ എല്ലാവരും ഇതിൽ പങ്കെടുത്തു. പ്രസംഗം, ദേശഭക്തിഗാനം, ദേശീയ പതാക നിർമ്മാണം, പ്രസംഗങ്ങൾ, ക്വിസ് സെമിനാർ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു.


Friday, 17 January 2020

യോഗ, എയറോബിക്സ് പരിശീലനക്കളരികൾ നടന്നു







ആനന്ദ് സാറിന്റെ നേതൃത്വത്തിൽ 17/01/2020 ന് ഒന്നാം സെമസ്റ്റർ അധ്യാപക വിദ്യാർത്ഥികൾക്കായുള്ള യോഗ, എയറോബിക്സ് പരിശീലനക്കളരികൾ നടന്നു. പരിശീലനകളരിയിൽ വിവിധ യോഗാസനങ്ങൾ, യോഗ കൃത്യമായി ചെയ്യേണ്ട രീതി, സമയം, അതിന്റെ ഗുണം എന്നിവ വ്യക്തമായ രീതിയിൽ ആനന്ദ് സാർ വിശദീകരിച്ചുകൊടുത്തു. തുടർന്ന് ഏറോബിക്സ് പരിശീലനവും നടന്നു.