Sunday, 22 December 2019

ക്രിസ്തുമസ് ആഘോഷിച്ചു

കോളേജിൽ വിവിധ പരിപാടികളോടെ ഡിസംബർ 21ന് ക്രിസ്തുമസ് ആഘോഷിച്ചു. ആഘോഷപരിപാടികൾ രാവിലെ 10 മണിക്ക് നാഹിതയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ആഘോഷത്തിൽ സൗമിനി മോഹൻ മാഡം അധ്യക്ഷപദം അലങ്കരിച്ചു. നിവേദ് സാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫാദർ പ്രിൻസ് ഐ കോലാടി, പി.ടി.എ. പ്രസിഡന്റ്, രണ്ടാംവർഷ അധ്യാപക-വിദ്യാർഥി അനുഷ, ഒന്നാംവർഷ അധ്യാപക-വിദ്യാർഥി നജ്മ എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി. തുടർന്ന് ക്രിസ്തുമസ് കരോൾ ഗാനങ്ങൾക്ക് ശേഷം ഒന്നാംവർഷ അധ്യാപക-വിദ്യാർഥി ഷിബിൽ നന്ദി പറഞ്ഞു.

Friday, 20 December 2019

കണ്ണട നിർമ്മാണ പരിശീലനത്തിലൂടെ നിർമ്മിച്ച കണ്ണടകൾ സ്കൂളിലേക്ക് വിതരണം ചെയ്തു

പെരുമ്പിലാവ് : പെരുമ്പിലാവ് മാർ ഒസ്താത്തിയോസ് ITE (MOITE) അധ്യാപകനായ നിവേദ് സാറിന്‍റെ നേതൃത്വത്തിൽ സൗര കണ്ണട നിർമ്മാണ പരിശീലനം അധ്യാപക വിദ്യാർത്ഥികൾക്ക് ഡിസംബർ 19ന് നൽകി. ഡിസംബർ 26ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിശദമായ അവബോധം അധ്യാപക വിദ്യാർത്ഥികൾക്ക് നൽകിയശേഷം വളരെ സുരക്ഷിതവും ലളിതവും ചിലവു കുറഞ്ഞതുമായ രീതിയിൽ സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള സൗര കണ്ണട എങ്ങനെ നിർമ്മിക്കാം എന്ന് വിശദമായി പറഞ്ഞുകൊണ്ടായിരുന്നു നിവേദ് സാർ പരിശീലനം ആരംഭിച്ചത്. അതുവഴി നിർമ്മിച്ച കണ്ണടകൾ TMHS സ്കൂൾ വിദ്യാർഥികൾക്ക് ഡിസംബർ 20ന് വിതരണം  ചെയ്തു. ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സൂര്യ ഗ്രഹണത്തെ കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ തുടച്ചു മാറ്റേണ്ട ആവശ്യകതയെ കുറിച്ച് സ്കൂൾ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു കൊണ്ട് സൂര്യ ഗ്രഹണത്തെ കുറിച്ചുള്ള അറിവ് പകർന്നു നൽകുന്നതോടൊപ്പം കണ്ണട നിർമ്മിച്ച വിധവും നിവേദ് സാർ കൃത്യമായി പറഞ്ഞു കൊടുത്തു. 








Friday, 6 December 2019

കരാട്ടെ പരിശീലനം നൽകി

2019 ഡിസംബർ 6ന് കോളേജിൽ അധ്യാപക വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം നൽകി. തൃശ്ശൂരിൽ നിന്നുള്ള എ വൈ എം കെ കരാട്ടെ ടീം ആണ് പരിശീലനം നൽകിയത്.

സമൂഹത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, അക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടുക എന്നൊരു ആവശ്യം മുൻനിർത്തിയാണ് കരാട്ടെ പരിശീലനം ജനം നൽകിയത്. ആക്രമണങ്ങളിൽ ചെറുക്കൽ, സ്വയംരക്ഷ, തിരിച്ച് ആക്രമിക്കൽ, പ്രതിരോധം തീർക്കൽ തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം.