Mar Osthatheos Institute of Teacher Education (MOITE) is a Teacher Training Institute.
Monday, 7 September 2020
അധ്യാപക ദിനം ആഘോഷിച്ചു
അധ്യാപകദിനം ഓൺലൈൻ മാധ്യമങ്ങളിലൂടെ സെപ്റ്റംബർ അഞ്ചിന് വിപുലമായ പരിപാടികളോടെ Sep 5 ആഘോഷിച്ചു. പൂർണ്ണമായും അധ്യാപക വിദ്യാർഥികൾ നേതൃത്വം നൽകിയ ഈ പരിപാടി രാവിലെ 11 മണിക്ക് ആയിരുന്നു ആരംഭിച്ചത്.
Thursday, 3 September 2020
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ഓൺലൈൻ മാധ്യമത്തിലൂടെ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനം ആഘോഷിച്ചു. അധ്യാപക വിദ്യാർത്ഥികൾ എല്ലാവരും സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്തു. മൊത്തം 25 ഓളം പരിപാടികൾ അടങ്ങിയ വിപുലമായ ആഘോഷമായിരുന്നു ഞങ്ങളുടെ അധ്യാപക വിദ്യാർഥികൾ ഇന്നലെ കാഴ്ചവച്ചത്. പൂർണ്ണമായും അധ്യാപക വിദ്യാർത്ഥികൾ തന്നെ മുൻകൈയ്യെടുത്ത് നടത്തിയ പ്രോഗ്രാമായിരുന്നു, അധ്യാപകർ അതിൽ ഇടപെട്ടിട്ടില്ല. അധ്യാപക വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച 12 ഓളം വീഡിയോകളും, ഇന്റർനെറ്റിലെ വിവിധ സങ്കേതങ്ങളും (Pear Deck 🍐, different quiz platforms, e-magazine, Presentations, etc) ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രോഗ്രാം വളരെനേരം നീണ്ട് നിന്നപ്പോൾ, ഒരൊറ്റ അധ്യാപക-വിദ്യാർഥി പോലും ആഘോഷങ്ങളിൽ നിന്നും പിന്മാറിയില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. ഇന്നലെ ഇതെല്ലാം പ്രകാശനം ചെയ്യാനായി സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി.
Mar Osthatheos ITE
https://www.youtube.com/channel/UCz1iPqaEkxQ4VdA_mDmuRMA
ഓണം ആഘോഷിച്ചു
കോവിഡ് എന്ന മഹാമാരി പടർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത്, വിദ്യാഭ്യാസം പൂർണമായി ഓൺലൈൻ മാധ്യമങ്ങളിലേക്ക് ചെക്കേറിയപ്പോളും, ഓണം ഓൺലൈൻ മാധ്യമങ്ങളിലൂടെ ആഘോഷിച്ചു. ഓഗസ്റ്റ് ഒറ്റ വ്യക്തി എട്ടാം തീയതി ആയിരുന്നു ഓണാഘോഷങ്ങൾ സംഘടിപ്പിച്ചത്. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായിത്തന്നെ ഓൺലൈൻ മാധ്യമങ്ങളുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.
ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും ക്രിട്ടിസിസം ക്ലാസ്സുകളും എടുത്തു
ഓഗസ്റ്റ് 18, 20 തീയതികളിലായി ഡെമോൺസ്ട്രേഷൻ ക്ലാസ്സുകളും, ഓഗസ്റ്റ് 26, 27 തീയതികളിലായി അധ്യാപക വിദ്യാർത്ഥികളുടെ ക്രിട്ടിസിസം ക്ലാസ്സുകളും എടുത്തു. കൊറോണാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് രണ്ടു ദിവസം അധ്യാപകർ കോളേജിൽ ഒത്തുചേരുകയും അഞ്ച് അധ്യാപകരും ചേർന്ന് ഡെമോൺസ്ട്രേഷൻ ക്ലാസുകൾ Live ആയി ചെയ്യാൻ തയ്യാറാവുകയും ആണ് ചെയ്തത്. ഡെമോൺസ്ട്രേഷൻ ക്ലാസുകൾക്ക് ശേഷം ഓഗസ്റ്റ് 26, 27 തീയതികളിലായി അധ്യാപക വിദ്യാർത്ഥികൾ ക്രിട്ടിസിസം ക്ലാസുകൾ എടുത്തു.

