Friday, 30 December 2022

പഠനയാത്ര നടത്തി

Mar Osthatheos ITE യിലെ ഡി.എല്‍.എഡ്. 2021 - 2023 ബാച്ചിന്‍റെ പഠനയാത്ര നടത്തി. മൈസൂർ, കൂർഗ് എന്നീ സ്ഥലങ്ങളിലായി മൂന്ന് ദിവസം ഉള്ള യാത്രയാണ് നടത്തിയത്. 2022 ഡിസംബര്‍ 28 ന് ആരംഭിച്ച യാത്ര ഡിസംബര്‍ 31 ന് ആണ് സ്ഥലങ്ങള്‍ എല്ലാം കണ്ട് തിരിച്ചെത്തിയത്. അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ എല്ലാവര്‍ക്കും ഈ ഒരു യാത്ര നല്ല ഒരു അനുഭവം ആയിരുന്നു. 






Friday, 23 December 2022

ക്രിസ്തുമസ് ആഘോഷിച്ചു

ഉണ്ണിയേശു ഭൂമിയില്‍ അവതരിച്ചതിന്റെ സ്‌മരണ പുതുക്കി Mar Osthatheos ITE യിൽ ക്രിസ്തുമസ് വളരെ വിപുലമായി ആഘോഷിച്ചു. പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിനെ ഓര്‍ത്ത് പുൽക്കൂടുകളും നക്ഷത്രങ്ങളും സ്ഥാപനത്തിൽ ഒരുക്കിയിരുന്നു. രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ തുടങ്ങിയ ക്രിസ്മസ് ആഘോഷ ചടങ്ങിൽ പ്രിൻസിപ്പൽ സൗമിനി മോഹൻ അധ്യക്ഷത വഹിച്ചു. മാനേജർ അഡ്വ. ചാക്കോ ജോർജ് പനക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട Rev. Fr. V. M. സാമൂവേൽ ക്രിസ്തുമസ് സന്ദേശം നൽകി. തുടർന്ന് കരോൾ ഗാനങ്ങളും, ക്രിസ്തുമസ് ഗാനങ്ങളും ചടങ്ങിന് മോടി കൂട്ടി. തുടർന്ന് ഭക്ഷണശേഷം കലാപരിപാടികൾ, വാദ്യാഘോഷങ്ങൾ എന്നിവയ്ക്ക് ശേഷം 5.30PM ന് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിടപറഞ്ഞ് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അധ്യാപക വിദ്യാർത്ഥികൾ വീടുകളിലേക്ക് പോയി


Thursday, 22 December 2022

ദേശീയ ഗണിത ദിനം ആഘോഷിച്ചു

ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഇന്ന് (ഡിസംബര്‍ 22) Mar Osthatheos ITE ഡിഎൽഎഡ് 2022-2024 ബാച്ചിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ദേശീയ ഗണിത ദിനമായി ആചരിച്ചു. ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ സൗമിനി മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. രാവിലെ ഒമ്പതരയ്ക്ക് ഗണിത ദിനാഘോഷങ്ങൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രാർത്ഥന ഗാനത്തോടു കൂടി ദിനാഘോഷം ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥി ജീവൻ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രിൻസിപ്പൽ സൗമിനി മോഹൻ അധ്യാപക വിദ്യാർത്ഥികൾ നിർമ്മിച്ച ഗണിത മാഗസിൻ പ്രകാശനം ചെയ്തു. അതിനുശേഷം ഗണിത ക്വിസ്, ഗണിത കളികൾ, പസിലുകൾ, ചാർട്ട് സ്ലൈഡ് അവതരണങ്ങൾ, പഠനബോധന ഉപകരണ നിർമ്മാണ മത്സരങ്ങൾ എന്നിവ നടന്നു. ചടങ്ങുകളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് അധ്യാപക വിദ്യാർത്ഥി ധനീഷ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 12.20 PM ഓടെ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.




Friday, 2 December 2022

ഫ്രഷേഴ്‌സ് ഡേ ആഘോഷിച്ചു

ഡി. എൽ. എഡ്. 2022- 2024 അധ്യാപക വിദ്യാർത്ഥികളുടെ ഫ്രഷേഴ്‌സ് ഡേ ഇന്ന് (02 ഡിസംബർ 2022) ന് വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് തുടങ്ങിയ ആഘോഷത്തിൽ അധ്യാപക പരിശീലകനായ നിവേദ് എല്ലാവർക്കും സ്വാഗതം പറഞ്ഞുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. സ്ഥാപനത്തിൻ്റെ പ്രിൻസിപ്പൽ ആയ സൗമിനി മോഹൻ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് അധ്യാപക പരിശീലകയായ സൗമ്യ ആശംസ പ്രസംഗവും അധ്യാപക വിദ്യാർത്ഥിയായ ധനീഷ് നന്ദിയും പറഞ്ഞു. അതിനുശേഷം വിവിധ കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ ഉണ്ടായി. 

Thursday, 1 December 2022

ലോക എയ്ഡ്സ് ദിനം ആചരിച്ചു

ലോക എയ്ഡ്സ് ദിനം 2022 ഡിസംബർ 01 ന് ആചരിച്ചു. D.El.Ed. 2022-24 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾ ആണ് ദിനാചരണം സംഘടിപ്പിച്ചത്. എയ്ഡ്സ് എന്ന രോഗത്തെ കുറിച്ചും, അതിൻ്റെ സ്വഭാവത്തെ കുറിച്ചും, എയ്ഡ്സ് പകരുന്ന വിവിധ വഴികളെ കുറിച്ചും പ്രസംഗങ്ങളും ചർച്ചയും നടന്നു. സമൂഹത്തിൽ നിന്നും നിലനിൽക്കുന്ന എയ്ഡ്സ് രോഗികളോട് ഉള്ള തെറ്റായ മനോഭാവത്തെ കുറിച്ചും അവ തുടച്ചുനീക്കുന്നതിൽ അധ്യാപകർ വഹിക്കേണ്ട പങ്കിനെ കുറിച്ചും ഉള്ള ചൂടേറിയ ചർച്ചകൾക്ക് സാക്ഷ്യം കുറിച്ചു. ദിനാചരണത്തടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും, സ്ലൈഡ് പ്രദർശനങ്ങളും, ചർച്ചകളും, ക്വിസ് മത്സരങ്ങളും, ഉണ്ടായി. ദിനാചരണത്തിൽ എല്ലാ അധ്യാപകരും പങ്കെടുത്തു.