Mar Osthatheos Institute of Teacher Education (MOITE) is a Teacher Training Institute.
Friday, 30 December 2022
പഠനയാത്ര നടത്തി
Friday, 23 December 2022
ക്രിസ്തുമസ് ആഘോഷിച്ചു
ഉണ്ണിയേശു ഭൂമിയില്‍ അവതരിച്ചതിന്റെ സ്‌മരണ പുതുക്കി Mar Osthatheos ITE യിൽ ക്രിസ്തുമസ് വളരെ വിപുലമായി ആഘോഷിച്ചു. പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിനെ ഓര്‍ത്ത് പുൽക്കൂടുകളും നക്ഷത്രങ്ങളും സ്ഥാപനത്തിൽ ഒരുക്കിയിരുന്നു. രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ തുടങ്ങിയ ക്രിസ്മസ് ആഘോഷ ചടങ്ങിൽ പ്രിൻസിപ്പൽ സൗമിനി മോഹൻ അധ്യക്ഷത വഹിച്ചു. മാനേജർ അഡ്വ. ചാക്കോ ജോർജ് പനക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട Rev. Fr. V. M. സാമൂവേൽ ക്രിസ്തുമസ് സന്ദേശം നൽകി. തുടർന്ന് കരോൾ ഗാനങ്ങളും, ക്രിസ്തുമസ് ഗാനങ്ങളും ചടങ്ങിന് മോടി കൂട്ടി. തുടർന്ന് ഭക്ഷണശേഷം കലാപരിപാടികൾ, വാദ്യാഘോഷങ്ങൾ എന്നിവയ്ക്ക് ശേഷം 5.30PM ന് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിടപറഞ്ഞ് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അധ്യാപക വിദ്യാർത്ഥികൾ വീടുകളിലേക്ക് പോയി
Thursday, 22 December 2022
ദേശീയ ഗണിത ദിനം ആഘോഷിച്ചു
ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഇന്ന് (ഡിസംബര്‍ 22) Mar Osthatheos ITE ഡിഎൽഎഡ് 2022-2024 ബാച്ചിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ദേശീയ ഗണിത ദിനമായി ആചരിച്ചു. ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ സൗമിനി മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. രാവിലെ ഒമ്പതരയ്ക്ക് ഗണിത ദിനാഘോഷങ്ങൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രാർത്ഥന ഗാനത്തോടു കൂടി ദിനാഘോഷം ആരംഭിച്ചു. അധ്യാപക വിദ്യാർത്ഥി ജീവൻ സ്വാഗതം ആശംസിച്ചു. തുടർന്ന് പ്രിൻസിപ്പൽ സൗമിനി മോഹൻ അധ്യാപക വിദ്യാർത്ഥികൾ നിർമ്മിച്ച ഗണിത മാഗസിൻ പ്രകാശനം ചെയ്തു. അതിനുശേഷം ഗണിത ക്വിസ്, ഗണിത കളികൾ, പസിലുകൾ, ചാർട്ട് സ്ലൈഡ് അവതരണങ്ങൾ, പഠനബോധന ഉപകരണ നിർമ്മാണ മത്സരങ്ങൾ എന്നിവ നടന്നു. ചടങ്ങുകളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് അധ്യാപക വിദ്യാർത്ഥി ധനീഷ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. 12.20 PM ഓടെ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.




























