Mar Osthatheos Institute of Teacher Education (MOITE) is a Teacher Training Institute.
Monday, 14 November 2022
ശിശുദിനം ആഘോഷിച്ചു
രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ അനുസ്മരിച്ചുകൊണ്ട് ശിശുദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. D.El.Ed. 2022-24 ബാച്ചിലെ അധ്യാപക വിദ്യാർത്ഥികൾ ആണ് ദിനാചരണം സംഘടിപ്പിച്ചത്. നെഹ്റുവിൻ്റെ വിവിധ വിദ്യാഭ്യാസ ആശയങ്ങളെ കുറിച്ചും പ്രസംഗങ്ങളും ചർച്ചയും നടന്നു. സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന പഴയ വിദ്യാഭ്യാസ രീതികളെ കുറിച്ചും അവ തുടച്ചുനീക്കുന്നതിൽ അധ്യാപകർവഹിക്കേണ്ട പങ്കിനെ കുറിച്ചും ഉള്ള ചൂടേറിയ ചർച്ചകൾക്ക് സാക്ഷ്യം കുറിച്ചു. ദിനാചരണത്തടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും, സ്ലൈഡ് പ്രദർശനങ്ങളും, ക്വിസ് മത്സരങ്ങളും, ഉണ്ടായി. ദിനാചരണത്തിൽ എല്ലാ അധ്യാപകരും, അധ്യാപക വിദ്യാർത്ഥികളും പങ്കെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment