Friday, 14 April 2023

സാമൂഹ്യ സമ്പർക്ക സഹവാസ ക്യാമ്പ് നടത്തി

15 ദിവസത്തെ സാമൂഹ്യ സമ്പർക്ക സഹവാസ ക്യാമ്പ് നടത്തി. ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അജിതകുമാരി യാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഈ ക്യാമ്പിലൂടെ ഡി. എൽ. എഡ്. 2021-23 വർഷ അധ്യാപക വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തിയെടുക്കാനും, സമൂഹത്തിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവയോടൊപ്പം പരിഹാരപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള മനോഭാവം വളർത്താനും, കലാ-കായിക സർഗശേഷികൾ പരിപോഷിപ്പിക്കാനും, അതിലുപരി നല്ല അധ്യാപികക്ക് /അധ്യാപകന് വേണ്ട കഴിവുകൾ വളർത്താനും സാധിച്ചു. സ്ഥാപനത്തിലെ 47 അധ്യാപക വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.