Tuesday, 26 March 2019

പഠന യാത്ര

  പഠന യാത്ര നടത്തി. വയനാട്, മൈസൂര്‍, ഊട്ടി എന്നീ സ്ഥലങ്ങളിലെക്കാണ് പഠന യാത്രക്കായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 22 ന് രാത്രി ആരംഭിച്ച പഠനയാത്ര 23 ന് വയനാട്ടില്‍ എടക്കല്‍ ഗുഹ, പൈതൃക മുസിയം, ഡാം, തടാകം എന്നിവയും, 24ന് മൈസൂരില്‍ St. ഫിലോമിനാസ് പള്ളി, മഹിഷാസുരന്‍റെ അമ്പലം, നന്ദി ശില, സുകവന പക്ഷി മൈസൂര്‍ മുസിയം,പക്ഷി ആശ്രമം, മൃഗശാല, ടിപ്പു സുല്‍ത്താന്‍റെ കൊട്ടാരം, ടിപ്പു സുല്‍ത്താന്‍റെ സ്മാരകം, മൈസൂര്‍ പൂന്തോട്ടം എന്നിവയും, 25 ന് ഊട്ടിയില്‍ തേയില ഫാക്ടറി, ഊട്ടി പൂന്തോട്ടം എന്നീ സ്ഥലങ്ങളും കണ്ട് രാത്രി ക്യാമ്പ്‌ ഫയറും കഴിഞ്ഞ് തിരിച്ച് പോന്നു. 26ന് പുലര്‍ച്ചയോടെ തിരിച്ചെത്തി.
















Thursday, 7 March 2019

ആഗോളതാപന വിരുദ്ധ ജാഥ

   വര്‍ദ്ധിച്ചുവരുന്ന മലിനീകരണവും, CFC വാതകങ്ങളുടെ ഉപയോഗവും  ആഗോളതാപനത്തിന് വഴി തെളിയിക്കുന്നു എന്ന ആശയം ഉള്‍കൊണ്ട്, ആഗോളതാപനത്തില്‍ നിന്ന്‍ ഭൂമിയെ രക്ഷിക്കു എന്ന്‍ പ്രജരിപ്പിച്ച് ആഗോളതാപന വിരുദ്ധ ജാഥ രണ്ടാം വര്‍ഷ അദ്ധ്യാപകവിദ്യാർത്ഥികള്‍ ആഗോളതാപന വിരുദ്ധ ജാഥ നടത്തി.

ശാസ്ത്ര ശില്‍പ്പശാല നടത്തി

    അദ്ധ്യാപകവിദ്യാർത്ഥിക്കായുള്ള ശാസ്ത്ര ശില്‍പ്പശാല 2019 ഫെബ്രുവരി 28 നടന്നു. ശാസ്ത്ര അദ്ധ്യാപകനായ നിവേദ് സാറിന്‍റെ നേതൃത്വത്തിലാണ് ശില്‍പ്പശാല നടത്തിയത്.








ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു

    കോളേജില്‍ ശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തില്‍ 2019 ഫെബ്രുവരി 28ന് ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു. ശാസ്ത്ര അദ്യാപകന്‍  നിവേദ് സാര്‍ ആണ് ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തത്. തുടര്‍ന്ന്‍ ശാസ്ത്ര ക്വിസ്, വീഡിയോ പ്രസന്‍റേഷന്‍, കാരികേചര്‍ പ്രദര്‍ശനം, ചാര്‍ട്ട് പ്രദര്‍ശനം, കൊളാഷ് പ്രദര്‍ശനം, തുടങ്ങിയവ നടന്നു. എല്ലാ അദ്ധ്യാപക-വിദ്ധ്യാര്‍ത്ഥികളുടേയും നിറഞ്ഞ സാനിദ്യം ദിനാഘോഷത്തില്‍ ഉണ്ടായിരുന്നു. സയന്‍സ് എക്ഷിബിഷനോട്‌ കൂടിയാണ് ആഘോഷങ്ങള്‍ അവസാനിച്ചത്.