ഐ.സി.ടി. പ്രായോഗിക പരീക്ഷയുടെ മുന്നോടിയായി നിവേദ് സാറിന്റെ നേതൃത്വത്തിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്കായുള്ള ഐ.സി.ടി. ശില്പശാല ആണ് മാർച്ച് 9, 10 ദിവസങ്ങളിലായി നടത്തിയത്. മുൻപു നടന്ന ഐ.സി.ടി. ശില്പശാലകളുടെ തുടർച്ചയായാണ് ഈ ശില്പശാല നടത്തിയത്. ശിൽപ്പശാലയിൽ Libre Office Writer, Presentation Software, Spreadsheet, Image Editing, Audio Editing, Video Editing, Educational Software (Geogebra, PhET, Marble) എന്നിവ വിശദമായി നിവേദ് സാർ ക്ലാസെടുത്തു കൊടുത്തു. രണ്ടാം സെമസ്റ്ററിലെ എല്ലാ അധ്യാപക വിദ്യാർത്ഥികളും ശിൽപ്പശാലയിൽ പങ്കെടുക്കുകയും എല്ലാ സോഫ്റ്റ്‌വെയറുകളിലും പരിജ്ഞാനം നേടുകയും ചെയ്തു.
No comments:
Post a Comment