
2018-2019 വര്‍ഷത്തെ കായിക ദിനം വളരെ അധികം മല്‍സരങ്ങളോടെ പൂര്‍വാധികം ഭംഗിയായി നടത്തി. ചെസ്സ്, കാരംസ്, ബാറ്റ്മിന്‍റന്, 100 മീറ്റര്‍, 200 മീറ്റര്‍, 800 മീറ്റര്‍ ഓട്ടം, ജാവലിന്‍ ത്രോ, ഡിസ്ക് ത്രോ, ഷോട്ട് പുട്ട്, 4 x 200മീറ്റര്‍ റിലെ, തുടങ്ങിയ വിഭുലമായ മല്‍സരങ്ങളില്‍ എല്ലാ അദ്യാപക വിദ്യാര്‍ത്ഥികളും വളരെ ആവേശത്തോടെയാണ് പങ്കെടുത്തത്. രാവിലെ 8 മണിയോടെ കൂടി തയ്യാറെടുപ്പുകള്‍ തുടങ്ങി. 10 മണിക്ക് പ്രിന്‍സിപ്പല്‍ സൌമിനി മാഡം പതാക ഉയര്‍ത്തി കായിക ദിനം ഉല്‍ഘാടനം ചെയ്തു. വിശാലമായ കളിസ്ഥലത്ത് പല ഭാഗങ്ങളിലായി ഒരേസമയം പല മത്സരങ്ങള്‍ ഒരുമിച്ച് നടത്താന്‍ എല്ലാ അധ്യാപകരുടേയും നിറഞ്ഞ സഹകരണം ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് 3 മണിയോടുകൂടി നടന്ന സമ്മാനദാനത്തോടെ കായികദിനം സമാപിച്ചു.


No comments:
Post a Comment