2022-2024 ബാച്ച് അധ്യാപക വിദ്യാർത്ഥികളുടെ ആദ്യത്തെ പഠനയാത്ര
ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ വിജ്ഞാൻ സാഗറിലേക്ക് നടത്തി. സെപറ്റംബർ രണ്ടാം തിയതി രാവിലെ 9 മണിക്ക് കോളേജിൽ നിന്ന് ആരംഭിച്ചശാസ്ത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ക്ലാസ്സ് വളരെ വിജ്ഞാന പ്രധാനമായിരുന്നു. ശാസ്ത്രത്തിൻ്റെ അടിസ്ഥാനപരമായ ധാരണങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി തരുന്ന ഈ ക്ലാസ്സ് മറന്നു പോയ ശാസ്ത്ര ധാരണകൾ ഓർമ്മിച്ചെടുക്കാൻ സഹായിച്ചു.
തുടർന്ന് ഐ. എസ്. ആർ. ഒ. യുടെ ബഹിരാകാശ ദൗത്യങ്ങളെയും പലതരം ബഹിരാകാശ വാഹനങ്ങളേയും കുറിച്ച് വിശദമായി മനസ്സിലാക്കിത്തന്ന 'ഐ. എസ്. ആർ. ഒ. സ്പേസ് പവലിയൻ', അവിടെ കാണിച്ചുതന്ന ഡോക്യുമെൻററി,
ആകാശ ഗോളങ്ങളെയും നക്ഷത്രങ്ങളെയും തുടങ്ങി ബഹിരാകാശത്തുള്ള ഇതുവരെയുള്ള എല്ലാ കണ്ടുപിടിത്തങ്ങളെയും വളരെ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന 'സ്പേസ് എക്സ്പ്ലോറിയം'
ശാസ്ത്ര ആശയങ്ങളെയും പ്രതിഭാസങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാനായി അവിടെ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയവ അധ്യാപക വിദ്യാർത്ഥികൾക്ക് വളരെയധികം ആവേശം പകർന്നു. അധ്യാപക വിദ്യാർത്ഥികളിലെ ശാസ്ത്രീയ മനോഭാവം ഊട്ടിയുറപ്പിക്കാൻ ഈ യാത്ര വളരെയധികം പ്രയോജനം ചെയ്തു. ശാസ്ത്രീയ മനോഭാവമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ വിജ്ഞാൻ സാഗറിന് വലിയൊരു പങ്കുതന്നെ വഹിക്കാൻ സാധിക്കും എന്ന് അവിടെ ചെന്നപ്പോൾ മനസ്സിലായി. 3.30 PM ന് അവിടെ നിന്ന് ഇറങ്ങുമ്പോൾ പരീക്ഷണങ്ങൾ ചെയ്തു നോക്കി മതി വരാതെ മനസ്സില്ലാ മനസ്സോടെ യാണ് അധ്യാപക വിദ്യാർത്ഥികൾ വിജ്ഞാൻ സാഗറിനോട് വിട പറഞ്ഞത്. വൈകുന്നേരം 5.10 PM ന് കോളേജിൽ തിരിച്ചെത്തി.

No comments:
Post a Comment