Mar Osthatheos Institute of Teacher Education (MOITE) is a Teacher Training Institute.
Saturday, 21 January 2023
ജൈവവള നിർമ്മാണ കേന്ദ്രം സന്ദർശിച്ചു
Mar Osthatheos ITE ലെ D.El.Ed. 2022-2024 ബാച്ച് അധ്യാപക വിദ്യാർത്ഥികൾ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള തൊഴിൽശാല സന്ദർശനം നടത്തി. കുന്നംകുളം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻ പാർക്ക് ആണ് സന്ദർശിച്ചത്. പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC) യുടെ സാങ്കേതിക സഹായത്തോടെ കുറുക്കൻ പാറയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ മാലിന്യം ജൈവ വളമാക്കുന്ന രീതിയും, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്ന രീതിയും, ചകിരിയിൽ നിന്ന് ചകിരിച്ചോറും മറ്റ് വളത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളും നിർമ്മിക്കുന്ന രീതിയും, കുന്നംകുളത്ത് വിജയകരമായി നടത്തികൊണ്ടിരിക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനരീതിയും നേരിട്ട് കണ്ടു മനസ്സിലാക്കാനും, തൊഴിൽ ശാലയിൽ ഉള്ള തൊഴിലാളികളിൽ നിന്നും സംശയനിവാരണം നടത്താനും സാധിച്ചു. സ്ഥാപനത്തിലെ എല്ലാ അധ്യാപക വിദ്യാർത്ഥികൾക്കും ഇതൊരു വളരെ നല്ല അനുഭവമായിരുന്നു. അധ്യാപക പരിശീലകരായ ജിൻസി, ബിൻ്റു, സൗമ്യ എന്നിവർ അധ്യാപക വിദ്യാർത്ഥികളെ അനുഗമിച്ചു. ഈയൊരു ദിവസം സമൂഹത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു തൊഴിൽ വിഭാഗത്തെയും അതിലെ തൊഴിലാളികളെയും മനസ്സിലാക്കാൻ സാധിച്ചത് കൊണ്ട്, ഒരു തൊഴിലും ചെറുതല്ല എന്നും, എല്ലാ തൊഴിലിനും സമൂഹത്തിൽ തുല്യ സ്ഥാനം ഉണ്ടെന്നും, എല്ലാ തൊഴിലാളികളും സമൂഹത്തിന്റെ ആദരവിന് അർഹരാണെന്നും ഉള്ള വലിയൊരു സന്ദേശം അധ്യാപക വിദ്യാർത്ഥികളിൽ വളരെ ആഴത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഈയൊരു ദിവസത്തെ തൊഴിൽ സന്ദർശനത്തിനു ശേഷം ഓരോ തൊഴിലാളികളോടും നന്ദി പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് വിടവാങ്ങി.
Subscribe to:
Post Comments (Atom)
No comments:
Post a Comment