പെരുമ്പിലാവ് : പെരുമ്പിലാവ് മാർ ഒസ്താത്തിയോസ് ITE (MOITE) അധ്യാപകനായ നിവേദ് സാറിന്റെ നേതൃത്വത്തിൽ സൗര കണ്ണട നിർമ്മാണ പരിശീലനം അധ്യാപക വിദ്യാർത്ഥികൾക്ക് ഡിസംബർ 19ന് നൽകി. ഡിസംബർ 26ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിശദമായ അവബോധം അധ്യാപക വിദ്യാർത്ഥികൾക്ക് നൽകിയശേഷം വളരെ സുരക്ഷിതവും ലളിതവും ചിലവു കുറഞ്ഞതുമായ രീതിയിൽ സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള സൗര കണ്ണട എങ്ങനെ നിർമ്മിക്കാം എന്ന് വിശദമായി പറഞ്ഞുകൊണ്ടായിരുന്നു നിവേദ് സാർ പരിശീലനം ആരംഭിച്ചത്. അതുവഴി നിർമ്മിച്ച കണ്ണടകൾ TMHS സ്കൂൾ വിദ്യാർഥികൾക്ക് ഡിസംബർ 20ന് വിതരണം ചെയ്തു. ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സൂര്യ ഗ്രഹണത്തെ കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ തുടച്ചു മാറ്റേണ്ട ആവശ്യകതയെ കുറിച്ച് സ്കൂൾ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു കൊണ്ട് സൂര്യ ഗ്രഹണത്തെ കുറിച്ചുള്ള അറിവ് പകർന്നു നൽകുന്നതോടൊപ്പം കണ്ണട നിർമ്മിച്ച വിധവും നിവേദ് സാർ കൃത്യമായി പറഞ്ഞു കൊടുത്തു.







Oru kannada yude photo idarnnu
ReplyDeleteadded... thanks for your suggestion
Delete